ബോട്ടില്‍ ഇടിച്ചത് ദേശ് ശക്തി തന്നെ; ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയില്‍

ബോട്ടില്‍ ഇടിച്ചത് ദേശ് ശക്തി തന്നെ; ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയില്‍
ബോട്ടില്‍ ഇടിച്ചത് ദേശ് ശക്തി തന്നെ; ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മുനമ്പത്തുനിന്നു പുറപ്പെട്ട മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ എംവി ദേശ് ശക്തി തന്നെയെന്നു സ്ഥിരീകരിച്ചു. മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. 

ഷിപ്പിങ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള എം.വി.ദേശ് ശക്തി
എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതെന്നു പ്രാഥമിക നിഗമനമുണ്ടായെങ്കിലും ആദ്യം നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നില്ല. രണ്ടാംഘട്ട പരിശോധനയിലാണ് ബോട്ടില്‍ ഇടിച്ചത് ഈ കപ്പല്‍ തന്നെയാണെന്നു സ്ഥിരീകരിച്ചത്. കപ്പല്‍ ഇപ്പോള്‍ ്മംഗലാപുരത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

പതിനാലു പേരുമായി മുനമ്പത്തു നിന്ന് മീന്‍പിടുത്തത്തിന് പോയ ബോട്ടാണ് കപ്പലുമായ കൂട്ടിയിടിച്ചത്. ഇതില്‍ ഏഴു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ടുപേരെ ഗുരുതരമായ പരുക്കുകളോടെ രക്ഷപെടുത്തി. 

ചേറ്റുവ അഴിക്ക് പടിഞ്ഞാറ് 28 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് കപ്പല്‍ ബോട്ടിലിടിച്ചത്. കൊച്ചി സ്വദേശി പിവി ശിവന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഓഷ്യാനസ്.

കാണാതായവര്‍ക്കു വേണ്ടി തീരസംരക്ഷണ സേനയും തീരദേശ പൊലീസും മല്‍സ്യതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com