മഴക്കെടുതി : സഹായത്തിനായി കൈ കോര്‍ത്ത് റെയില്‍വേ ; യാത്രക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ നല്‍കാം

തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ ഒന്‍പത് സ്‌റ്റേഷനുകളില്‍ ദുരിതാശ്വാസത്തിനുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കും
മഴക്കെടുതി : സഹായത്തിനായി കൈ കോര്‍ത്ത് റെയില്‍വേ ; യാത്രക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ നല്‍കാം

കൊച്ചി :  സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേയും രംഗത്ത്. പേമാരിയും ഉരുള്‍പൊട്ടലും കാലവര്‍ഷക്കെടുതിയും തകര്‍ത്തവര്‍ക്ക്  തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ സഹായമെത്തിക്കും. ഡിവിഷനിലെ ഒന്‍പത് സ്‌റ്റേഷനുകളില്‍ ദുരിതാശ്വാസത്തിനുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കും.  

കിടക്കവിരി, ലുങ്കികള്‍, ബാത്ത്ടൗവ്വല്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, മെഴുകുതിരി, തീപ്പെട്ടി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, വാഷിങ്/ബാത്ത് സോപ്പുകള്‍, ആന്റിസെപ്റ്റിക് ലോഷന്‍ മുതലായവയാണു ശേഖരിക്കുന്നത്. പുതിയവ മാത്രമാണ് സ്വീകരിക്കുക.

നാഗര്‍കോവില്‍, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശൂര്‍ തുടങ്ങിയ ഒന്‍പതു പ്രധാന സ്‌റ്റേഷനുകളിലെ പാര്‍സല്‍ ഓഫീസുകളില്‍ 24 മണിക്കൂറും ദുരിതാശ്വാസത്തിനായുള്ള അവശ്യ വസ്തുക്കള്‍ സ്വീകരിക്കും. പണം സ്വീകരിക്കുന്നതല്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം.  ഫോണ്‍ നമ്പര്‍ : 9447195124
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com