മാവോയിസ്റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി; ഇറങ്ങുന്നത് മൂന്ന് വർഷത്തെ വിചാരണത്തടവിന് ശേഷം

മാവോയിസ്റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി; ഇറങ്ങുന്നത് മൂന്ന് വർഷത്തെ വിചാരണത്തടവിന് ശേഷം
മാവോയിസ്റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി; ഇറങ്ങുന്നത് മൂന്ന് വർഷത്തെ വിചാരണത്തടവിന് ശേഷം

കണ്ണൂർ: സി.പി.എം മാവോയിസ്‌റ്റ് ലെനിനിസ്‌റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി. മൂന്ന് വർഷം നീണ്ട വിചാരണത്തടവിന് ശേഷമാണ് ഷൈന പുറത്തിറങ്ങിയത്. സ്വന്തം പേരിലുണ്ടായിരുന്ന 17 കേസുകളിൽ ജാമ്യം ലഭിച്ചതോടെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഷൈന മോചിതയായത്. അതേസമയം, ഷൈനയുടെ ഭർത്താവ് രൂപേഷ് ഇപ്പോഴും കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. മാവോയിസ്റ്റ് അനുഭാവികളും മനുഷ്യാവകാശ പ്രവർത്തകരും മുദ്രാവാക്യം വിളികളോടെയാണ് ഷൈനയെ സ്വീകരിച്ചത്.

അതേസമയം, ജയിലിനുള്ളിൽ കനത്ത മാനസിക പീഡനത്തിന് ഇരയായതായി ഷൈന ആരോപിച്ചു. നിയമ പോരാട്ടവും രാഷ്ട്രീയ പ്രവർത്തനവും തുടരുമെന്നും അവർ വ്യക്തമാക്കി. മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് തനിക്കെതിരെ കേസുകൾ എടുത്തിരിക്കുന്നത്. യു.എ.പി.എ ചുമത്തപ്പെട്ട 17 കേസുകളിലും തെളിവുകളില്ല. ഇവയെല്ലാം കള്ളക്കേസുകളാണ്. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com