ശ്രുതിയുടെ നെഞ്ചോട് ചേർത്ത‌് ചെവിവച്ച‌് അവന്റെ ഹൃദയം മിടിക്കുന്നത‌് അവർ കേട്ടു; സ്നേ​ഹ​ത്തി​ന്‍റെ ഭാ​ഷ പ​ങ്കു​വച്ച് അ​പൂ​ർ​വസം​ഗ​മം

എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഹൃ​ദ​യ​ങ്ങ​ൾ ത​മ്മി​ൽ സ്നേ​ഹ​ത്തി​ന്‍റെ ഭാ​ഷ പ​ങ്കു​വ​ച്ച അ​പൂ​ർ​വസം​ഗ​മം. 
ശ്രുതിയുടെ നെഞ്ചോട് ചേർത്ത‌് ചെവിവച്ച‌് അവന്റെ ഹൃദയം മിടിക്കുന്നത‌് അവർ കേട്ടു; സ്നേ​ഹ​ത്തി​ന്‍റെ ഭാ​ഷ പ​ങ്കു​വച്ച് അ​പൂ​ർ​വസം​ഗ​മം

കൊ​ച്ചി: അ​ഞ്ചു വ​ർ​ഷം മുമ്പ് യാ​ത്ര​പ​റ​ഞ്ഞ​ക​ന്ന ത​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​നം ഒരു വട്ടം കൂടി കേൾക്കാൻ അവരെത്തി. 
 ആ ​ഹൃ​ദ​യ​ത്തി​ലൂ​ടെ പു​തു​ജീ​വി​തം സ്വ​ന്ത​മാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ മാ​റോ​ടു ചേ​ർ​ത്ത​പ്പോ​ൾ അ​വ​ര​നു​ഭ​വി​ച്ച​തു സ​ഹോ​ദ​ര​സ്നേ​ഹ​ത്തി​ന്‍റെ ഹൃ​ദ്യാ​നു​ഭ​വം. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​പൂ​ർ​വസം​ഗ​മം. 

  അ​ഞ്ചു വ​ർ​ഷം മുമ്പ് ഹൃദയം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ന്നം ക​ട​പ്പു​റ​ത്തു ശ​ശീ​ന്ദ്ര​ന്‍റെ​യും ശാ​ന്ത​യു​ടെ​യും മ​ക​ൾ ശ്രു​തി (29)യെ കാണാനാണ് മൂന്നു സഹോദരിമാർ ആശുപത്രിയിലെത്തിയത്.  43-ാം വ​യ​സി​ൽ റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ കോ​ട്ട​യം വാ​ഴ​പ്പി​ള്ളി തൈപ്പറമ്പിൽ  ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ലാ​ലി​ച്ച​ൻ) ഹൃ​ദ​യ​മാ​ണു ശ്രു​തി​യി​ൽ ഇ​ന്നു സ്പ​ന്ദി​ക്കു​ന്ന​ത്. 

 ലാ​ലി​ച്ച​ന്‍റെ സ​ഹോ​ദ​രി​മാ​രാ​യ ലി​ല്ലി​ക്കു​ട്ടി, സാ​ലി​യ​മ്മ, എ​ൽ​സ​മ്മ എ​ന്നി​വ​രാ​ണു ശ്രു​തി​യെ ആ​ദ്യ​മാ​യി കാ​ണാ​ൻ ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. മാ​റ്റി​വ​ച്ച ഹൃ​ദ​യ​വു​മാ​യി അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ വ്യ​ക്തി​യെ​ന്ന പെ​രു​മ​യും ശ്രു​തി​ക്കാ​ണ്. ശ്രു​തി​ക്കു കേ​ക്കു മു​റി​ച്ചു പ​ങ്കു​വ​ച്ചു ന​ൽ​കാ​നും സ​ഹോ​ദ​രി​മാ​ർ മ​റ​ന്നി​ല്ല. ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​വും അ​വ​യ​വ​ദാ​ന ദി​ന​വും ഒ​രു​മി​ച്ചെ​ത്തി​യ ഇ​ന്ന​ലെ ലി​സി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ്രു​തി​ക്കും ലാ​ലി​ച്ച​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​ശം​സ​ക​ൾ നേ​രാ​ൻ ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മും എ​ത്തി. അ​വ​യ​വ​ദാ​ന​മെ​ന്ന മ​ഹ​ത്താ​യ പു​ണ്യ​ത്തി​ലൂ​ടെ ലാ​ലി​ച്ച​ന്‍റെ കു​ടും​ബം കേ​ര​ള സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

   ഹൃ​ദ​യം ക്ര​മാ​തീ​ത​മാ​യി വി​ക​സി​ച്ചു​വ​രു​ന്ന ഡൈ​ലേ​റ്റ​ഡ് കാ​ർ​ഡി​യോ മ​യോ​പ​തി എ​ന്ന അ​സു​ഖ​മാ​യി​രു​ന്നു ശ്രു​തി​ക്ക്. ര​ക്ത​ധ​മ​നി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ട​ക്ക​യാ​സു ഡി​സീ​സും ശ്രു​തി​ക്കു​ണ്ടാ​യി​രു​ന്നു. ജന്മനാ ഒ​രു വൃ​ക്ക മാ​ത്ര​മേ ശ്രു​തി​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഏ​ഷ്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും രോ​ഗാ​വ​സ്ഥ​യു​ള്ള​യാ​ളി​ൽ വി​ജ​യ​ക​ര​മാ​യി ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ന​ട​ത്തി​യ​തെ​ന്നു ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റം പ​റ​ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com