റെഡ് അലര്‍ട്ട്; 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2018 06:21 PM |
Last Updated: 15th August 2018 06:21 PM | A+A A- |

തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കാസര്‍കോഡ് ഒഴികെയുളള ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മഴക്കെടുതി നേരിടുന്ന എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 17നും അവധിയായിരിക്കും. കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്നാണിത്.
കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്താനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു.ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. പേമാരിയും പ്രളയവും തുടരുന്നതിനാലും സ്‌കൂളുകളില്‍ മിക്കവയും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് ഒന്നാം പാദ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഈ മാസം 31 ന് പരീക്ഷ നടത്താനായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്നത്.
കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന കോളേജ് യുണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടു അറിയിക്കുന്നതായിരിക്കും.