അരിച്ചാക്ക് ചുമന്ന് രാജമാണിക്യവും സബ് കലക്ടറും; ദുരിതാശ്വാസ കേന്ദ്രത്തിൽ എന്തിനും തയ്യാറായി ഐഎഎസുകാർ, ദൃശ്യങ്ങൾ വൈറൽ 

അരിച്ചാക്ക് ചുമന്ന് രാജമാണിക്യവും സബ് കലക്ടറും; ദുരിതാശ്വാസ കേന്ദ്രത്തിൽ എന്തിനും തയ്യാറായി ഐഎഎസുകാർ, ദൃശ്യങ്ങൾ വൈറൽ 

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ക​ൽ​പ​റ്റ ക​ല​ക്ട​റേ​റ്റി​ലെ​ത്തി​യ അ​രി​ച്ചാ​ക്കു​ക​ൾ ഇ​റ​ക്കാ​നാണ് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കൂടിയത്

ക​ൽ​പ​റ്റ: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന മഴ കെടുതിയിൽ വീട് താത്കാലികമായി ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ നിരവധിപ്പേരാണ്. ഇവരെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ മുതൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിപേരാണ് ഒഴുകി എത്തുന്നത്. 

സംസ്ഥാനത്ത് ഏറ്റവുമധികം മഴക്കെടുതി നേരിടുന്ന ജില്ലകളിൽ ഒന്നായ വയനാട്ടിൽ ഐഎഎസ് ഉദ്യോ​ഗസ്ഥരും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈമെയ്യ് മറന്ന് രം​ഗത്തുവന്നു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ക​ൽ​പ​റ്റ ക​ല​ക്ട​റേ​റ്റി​ലെ​ത്തി​യ അ​രി​ച്ചാ​ക്കു​ക​ൾ ഇ​റ​ക്കാ​നാണ് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കൂടിയത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല​യു​ള്ള എം.​ജി. രാ​ജ​മാ​ണി​ക്യ​വും സ​ബ് ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷു​മാ​ണ് പ്രോ​ട്ടോ​കോ​ൾ മാ​റ്റി​ ​വ​ച്ച് അ​രി​ച്ചാ​ക്ക് തോ​ളി​ൽ ചു​മ​ന്നി​റ​ക്കി​യ​ത്. ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30ന് ​ഇ​രു​വ​രും ക​ല​ക്ട​റേ​റ്റി​ൽ മ​ട​ങ്ങി​യെ​ത്തി.

രാ​വി​ലെ മു​ത​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ​ല ജീ​വ​ന​ക്കാ​രും ക്ഷീ​ണി​ച്ച് ത​ള​ർ​ന്ന് വി​ശ്ര​മി​ക്കാ​ൻ പോ​യി​രു​ന്നു. പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം ഇ​രു​വ​രും അ​രി​ച്ചാ​ക്ക് ഇ​റ​ക്കി. ഇ​തി​െൻറ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഒ​രു ലോ​ഡ് അ​രി​ച്ചാ​ക്കാ​ണ് ത​ല​യി​ലും ചു​മ​ലി​ലു​മാ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം ഇ​രു​വ​രും ഇ​റ​ക്കി​യ​ത്.

ലോ​ഡ് മു​ഴു​വ​ൻ ഇ​റ​ക്കി​യ ശേ​ഷം മാ​ത്ര​മാ​ണ് എം.​ജി. രാ​ജ​മാ​ണി​ക്യ​വും എ​ൻ.​എ​സ്.​കെ. ഉ​മേ​ഷും പോ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും ഇ​വ​ർ സ​ഹാ​യ​ത്തി​നെ​ത്തി. ഇ​തു​പോ​ലെ ത​ല​ക്ക​ന​മെ​ല്ലാം മാ​റ്റി​വെ​ച്ച് നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ രാ​വും​പ​ക​ലും ഓ​ടി​ന​ട​ക്കു​ന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com