'എല്ലാ ബഹുമാനത്തോടു കൂടിയും പറയട്ടെ, ഈ സ്വാതന്ത്ര്യദിനം കേരളത്തിന് അത്ര സന്തോഷമല്ല'; പ്രളയക്കെടുതിയെ ചെറുക്കാന്‍ ഒന്നിക്കാമെന്ന് പാര്‍വതി

ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും ദുരിതം വിതച്ച പ്രളയത്തിന്റെ കെടുതിയിലാണ് സംസ്ഥാനം. ആളുകള്‍ മരിക്കുന്നു, ജീവനുകള്‍ കൈവിട്ടു പോകുന്നു, മഴയ്ക്ക് അല്‍പ്പം പോലും ശമനം ഇല്ലെന്നും അവര്‍ കുറിച്ചു
'എല്ലാ ബഹുമാനത്തോടു കൂടിയും പറയട്ടെ, ഈ സ്വാതന്ത്ര്യദിനം കേരളത്തിന് അത്ര സന്തോഷമല്ല'; പ്രളയക്കെടുതിയെ ചെറുക്കാന്‍ ഒന്നിക്കാമെന്ന് പാര്‍വതി

കൊച്ചി: രാജ്യം 72 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ കേരളം ഏറ്റവും മോശകരമായ അവസ്ഥയിലൂടെ കടന്ന് പോവുകയാണ് എന്ന് നടി പാര്‍വതി. എല്ലാ ബഹുമാനത്തോടു കൂടിയും ഈ അവസരം ആഘോഷത്തിനുള്ളതല്ല എന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 'ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും ദുരിതം വിതച്ച പ്രളയത്തിന്റെ കെടുതിയിലാണ് സംസ്ഥാനം. ആളുകള്‍ മരിക്കുന്നു, ജീവനുകള്‍ കൈവിട്ടു പോകുന്നു, മഴയ്ക്ക് അല്‍പ്പം പോലും ശമനം ഇല്ലെ'ന്നും അവര്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് പങ്കുചേരാനും അവര്‍ ആഹ്വാനം ചെയ്തു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ താന്‍ പങ്കുചേരുന്നുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

സമൂഹ മാധ്യമങ്ങള്‍ വഴി വിശ്വസനീയമായ വിവരങ്ങള്‍ മാത്രം പങ്കുവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com