കണ്ണില്‍ ചോരയില്ലേ?; സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയിട്ടും പരീക്ഷ മാറ്റാതെ പിഎസ്‌സി

സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയിട്ടും പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടും പരീക്ഷകള്‍ മാറ്റാതെ പിഎസ്സി
കണ്ണില്‍ ചോരയില്ലേ?; സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയിട്ടും പരീക്ഷ മാറ്റാതെ പിഎസ്‌സി

തിരുവനന്തപുരം: സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയിട്ടും പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടും പരീക്ഷകള്‍ മാറ്റാതെ പിഎസ്സി.  പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വ്യാഴാഴ്ച (16) അവധി പ്രഖ്യാപിച്ചിട്ടും പിഎസ്‌സി ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ മാറ്റി വയ്ച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ 8.30 വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷ മാറ്റാത്ത സാഹചര്യത്തില്‍ പ്രളയക്കെടുതികള്‍ വകവയ്ക്കാതെ പരീക്ഷാര്‍ഥികള്‍ എത്തിയേ തീരൂ.  

വിവിധ സര്‍വകലാശാലകള്‍ വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക് 31നു തുടങ്ങാനിരുന്ന ഓണപരീക്ഷയും മാറ്റി വച്ചിരിക്കയാണ്. ഇതിനിടയിലാണ് ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ മുടക്കം കൂടാതെ നടത്തി പിഎസ്‌സി പരീക്ഷാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നത്. ഏഴു മണിക്കു തുടങ്ങുന്ന പരീക്ഷയ്ക്കു പരീക്ഷാ കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെട്ട പിഎസ്‌സി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ചുമതലക്കാര്‍ ആറു മണിക്കേ എത്തണം.  

പ്രളയക്കെടുതി കാരണം വിവിധ ജില്ലകളിലെ പൊതുഗതാഗത സംവിധാനങ്ങള്‍ താറുമാറായ സാഹചര്യത്തില്‍ ഇവര്‍ക്കു യഥാസമയം പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ കഴിയുന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തില്‍ പല കേന്ദ്രങ്ങളിലും പരീക്ഷ മുടങ്ങാനും സാധ്യതയുണ്ട്. പ്രളയക്കെടുതിയില്‍ സംസ്ഥാനം പകച്ചുനില്‍ക്കുന്ന അവസ്ഥയില്‍  പരീക്ഷ നടത്താനുള്ള പിഎസ്‌സി ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷാ വിഭാഗത്തിന്റെ തീരുമാനം ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
 

Related Article

സുരക്ഷാഭീഷണി: സഹായങ്ങളുമായി വരുന്ന വാഹനങ്ങള്‍ ഇടുക്കിയില്‍ പ്രവേശിക്കരുത്, ചാനലുകളുടെ ഒ.ബി വാനുകള്‍ ചെറുതോണിയില്‍ നിന്ന് മാറ്റണമെന്നും കലക്ടര്‍

കുടിക്കാന്‍ വെളളമില്ല, നാലുവശത്തും വെളളം കയറി പുറംലോകവുമായി ബന്ധമില്ല; സഹായം അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി

ആറന്‍മുള എഞ്ചിനിയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങിക്കിടക്കുന്നു; ചിലരെ രക്ഷപ്പെടുത്തി

തൃശൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

റെഡ് അലര്‍ട്ട്; 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഹരികിഷോര്‍ ഐഎഎസും കുടുംബവും ദുരിതാശ്വാസക്യാമ്പില്‍; കേരളത്തിന്റെ തനിക്കൊണം കാണിക്കാനുള്ള ചാന്‍സാണിതെന്ന് പ്രശാന്ത് നായര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com