കത്തുകള്‍ പത്ത് വര്‍ഷത്തോളം തപാല്‍ ഓഫിസില്‍ പൂഴ്ത്തിവെച്ചു: 1500 കത്തുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് പോസ്റ്റ് മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു

ആയിരത്തിലധികം കത്തുകളും പാഴ്‌സലുകളുമാണ് ഇദ്ദേഹം മുക്കിയത്.
കത്തുകള്‍ പത്ത് വര്‍ഷത്തോളം തപാല്‍ ഓഫിസില്‍ പൂഴ്ത്തിവെച്ചു: 1500 കത്തുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് പോസ്റ്റ് മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു

പാല്‍ ഓഫിസില്‍ വന്ന കത്തുകള്‍ വിലാസക്കാര്‍ക്ക് നല്‍കാതെ പത്തുവര്‍ഷത്തോളം പൂഴ്ത്തിവെച്ച പോസ്റ്റല്‍ ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്തു. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ഒദംഗ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസറ്റര്‍ ജഗനാഥ് പുഷനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇക്കാലയളവില്‍ ഏതാണ്ട് ആയിരത്തിലധികം കത്തുകളും പാഴ്‌സലുകളുമാണ് ഇദ്ദേഹം മുക്കിയത്. പത്തു വര്‍ഷം കത്ത് മുക്കിയിട്ടും ഇത് ഇപ്പോള്‍ മാത്രമാണ് കണ്ടെത്താനായത് എന്നതാണ് രസകരമായ കാര്യം. 2008 മുതല്‍ 2017 വരെ തീയതി കുറിച്ചിരുക്കുന്ന കത്തുകളാണ് വിതരണം ചെയ്യപ്പെടാത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്.

അതി പ്രധാനമായ തപാലുകളും മുക്കിയവയുടെ കൂടെയുണ്ട്. സര്‍ക്കാര്‍ ഉത്തരവുകള്‍, പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍, ജോലി സ്വീകിരിക്കാനവാശ്യപ്പെട്ടുകൊണ്ടുള്ള കോള്‍ ലെറ്ററുകള്‍ സര്‍വ്വകലാശാലാ അറിയിപ്പുകള്‍ തുടങ്ങിയവയെല്ലാം വിതരണം ചെയ്യപ്പെടാത്തവയിലുണ്ട്. ജോലിക്ക്് ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യന്‍ നേവിയുടെ കത്തും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 1500 കത്തുകളാണുള്ളത്.

പോസ്റ്റ് ഓഫീസ് പരിസരത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് കത്ത് അലക്ഷ്യമായി വലിച്ചെറിയുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാങ്കുകളുടെ എടിഎം കാര്‍ഡ,് പാസവേഡ്, ചെക്ക് ബുക്ക് എന്നിവയടക്കം കണ്ടെത്തിയത്. പിന്നീട് ഈ കുട്ടികള്‍ തന്നെയാണ് മാതാപിതാക്കളോട് ഇതേക്കുറിച്ച് പറഞ്ഞത്. 

നേരത്തെ സുരക്ഷിതമല്ലെന്ന് വിലയിരുത്തപ്പെട്ട ഒരു ഒറ്റപ്പെട്ട സ്‌കൂള്‍ കെട്ടിടത്തിലെ മുറിയിലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കത്തുകളെല്ലാം മുറിക്ക് പുറത്തുള്ള തുറസായ സ്ഥലത്ത് കൂട്ടിയിട്ട നിലയിലായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഉരുപ്പടികള്‍ വിലാസക്കാരന് കൈമാറിയില്ല എന്നുള്ളതിനെ കുറിച്ച് പ്രതിയായ പുഷനോ പോസ്റ്റ്ല്‍ സൂപ്രണ്ടോ പ്രതികരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com