നാട്ടുകാരെയും പൊലീസിനെയും വലച്ച് 'ചുരിദാര്‍ കളളന്‍'

ആലുവ കടുങ്ങല്ലൂരില്‍ പൊലീസിനു കടുത്ത വെല്ലുവിളി ഉയര്‍ത്തി പെണ്‍വേഷം കെട്ടിയ പുരുഷ മോഷ്ടാവ് വീണ്ടും രംഗത്തിറങ്ങി.
നാട്ടുകാരെയും പൊലീസിനെയും വലച്ച് 'ചുരിദാര്‍ കളളന്‍'

കൊച്ചി: ആലുവ കടുങ്ങല്ലൂരില്‍ പൊലീസിനു കടുത്ത വെല്ലുവിളി ഉയര്‍ത്തി പെണ്‍വേഷം കെട്ടിയ പുരുഷ മോഷ്ടാവ് വീണ്ടും രംഗത്തിറങ്ങി. രാത്രി വീടിനു പുറത്തെ ലൈറ്റിട്ട ഒരാളാണ് ചുരിദാര്‍ ധരിച്ച കളളന്‍ ഇരുളില്‍ മറയുന്നത് കണ്ടത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. മുപ്പത്തടം ശാസ്താ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം. മേയ് 23 നാണ് ഇവിടെ പെണ്‍വേഷം കെട്ടിയ മോഷ്ടാവിനെ ആദ്യം കണ്ടത്.

ചുരിദാറിട്ട ഇയാള്‍ മതില്‍ ചാടി കടക്കുന്നതും റോഡിലൂടെ വീടുകള്‍ ലക്ഷ്യമാക്കി നീങ്ങുന്നതും അന്നു നാട്ടുകാര്‍ കണ്ടിരുന്നു. അസോസിയേഷന്റെ സിസിടിവിയിലും ഇയാളുടെ മുഖം അടക്കമുള്ള ദൃശ്യങ്ങള്‍ പതിഞ്ഞു. അതേ ആള്‍ തന്നെയാണ് വീണ്ടും എത്തിയതെന്നാണ് ദൃക്‌സാക്ഷി മൊഴി. സിസിടിവിയുടെ മോണിറ്റര്‍ സൂക്ഷിച്ചിരിക്കുന്ന  പഴുവിന്‍പടിക്കല്‍ ആന്റണിയാണ് ഇയാളെ കണ്ടത്. പുലര്‍ച്ചെ ഒന്നിന് എഴുന്നേറ്റ ആന്റണി വീടിനു പുറത്തെ ലൈറ്റിട്ടപ്പോള്‍ മോഷ്ടാവ് ചുരിദാറിന്റെ ഷാള്‍ തലയിലൂടെ ചുറ്റി വീടിന്റെ മതില്‍ ചാടാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് അസോസിയേഷന്‍ സെക്രട്ടറി കെ.പി. മുകുന്ദന്‍ പറഞ്ഞു.

മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇരുപത്തഞ്ചോളം കവര്‍ച്ച നടന്ന സ്ഥലമാണ് ബിനാനിപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട കടുങ്ങല്ലൂര്‍ പഞ്ചായത്ത്. സ്ത്രീവേഷം ധരിച്ച മോഷ്ടാവ് ഇതര സംസ്ഥാനക്കാരനാണെന്നു സംശയിച്ചിരുന്നു. എന്നാല്‍, മലയാളിയാണെന്നാണ് പൊലീസ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com