നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ അഞ്ചടിയായി ഉയര്‍ത്തി;തിരുവനന്തപുരത്ത് പൊന്‍മുടിയിലും വര്‍ക്കലയിലും വെള്ളപ്പൊക്കം, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. ജില്ലയിലെ വിവധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം.
നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ അഞ്ചടിയായി ഉയര്‍ത്തി;തിരുവനന്തപുരത്ത് പൊന്‍മുടിയിലും വര്‍ക്കലയിലും വെള്ളപ്പൊക്കം, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. ജില്ലയിലെ വിവധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. പൊന്‍മുടി, വര്‍ക്കല  പ്രദേശങ്ങളില്‍ വെള്ളംപൊങ്ങി. പൊന്‍മുടിയില്‍ കല്ലാര്‍ കരകവിഞ്ഞൊഴുകയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ അഞ്ചടിയായി ഉയര്‍ത്തി.ശക്തമായ നീരൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ രാത്രിയില്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കേണ്ടതായി വരുംനെയ്യാറിന്റെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാമനപുരം ആറ്റിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പമ്പയില്‍ വെള്ളംപൊങ്ങി. ശബരിമല ക്ഷേത്രത്തിന്റെ നടപ്പന്തല്‍ മുങ്ങിയിരിക്കുകയാണ്. പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തരുതെന്ന് ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പമ്പയിലേക്കും ശബരിമലയിലേക്കും തീര്‍ഥാടകരെ കടത്തിവിടേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം. മുന്നറിയിപ്പ് അവഗണിച്ച് എത്തുന്ന തീര്‍ഥാടകരെ പമ്പയിലെത്തുന്നതിന് മുമ്പ് തടയും.

പമ്പയിലെ വിവിധ ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. കക്കി, ആനത്തോട് ഡാമുകള്‍ ഉള്‍പ്പെടെ ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള ഡാമുകളുടെയെല്ലാം ഷട്ടറുകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com