മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് തമിഴ്‌നാടിനോട് കേരളം; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് തമിഴ്‌നാടിനോട് കേരളം - നരേന്ദ്രമോദിയെയും രാജ്‌നാഥ് സിങിനെയും അതീവ ഗുരുതര സ്ഥിതിവിശേഷം അറിയിച്ചു
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് തമിഴ്‌നാടിനോട് കേരളം; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് തമിഴ്‌നാടിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍.തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് മുഖ്യമന്ത്രി കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെയും സംസ്ഥാനത്തെ അതീവ ഗുരുതരസ്ഥിതിവിശേഷം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിഷയത്തില്‍ ഇടപ്പെടുമെന്ന് മുഖ്യമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

കേരളത്തില്‍ കാലവര്‍ഷം ശക്തമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്ക്കണമെന്നും കേരളം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാടിന്റെത്. 142 അടിയായ സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തയ്യാറായത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്പില്‍വേ പുലര്‍ച്ചെ രണ്ടരയ്ക്ക് തുറന്നിട്ടും ജലനിരപ്പ് ഉയരുന്നതാണ് ആശങ്കയ്ക്ക് കാരണം. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഉയര്‍ന്ന തോതില്‍ വെള്ളം വിടുമെന്നും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 15 ലക്ഷം ഘനമീറ്ററായി ഉയര്‍ത്തി. മുല്ലപ്പെരിയാറിന്റെ സമീപ പ്രദേശമായ ചപ്പാത്തില്‍ പാലം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഹര്‍ത്താലിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com