രാത്രി ഒന്‍പതിന് ശേഷവും രാവിലെ ആറിന് മുമ്പും സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണം; നിയമ ഭേദഗതി ഉടന്‍

അഞ്ചുപേരെങ്കിലുമുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ. ഇതില്‍ രണ്ട് പേര്‍ സ്ത്രീകള്‍ ആയിരിക്കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ
രാത്രി ഒന്‍പതിന് ശേഷവും രാവിലെ ആറിന് മുമ്പും സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണം; നിയമ ഭേദഗതി ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രാത്രി ഒന്‍പത് മണിക്ക് ശേഷവും രാവിലെ ആറിന് മുമ്പുമുള്ള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
 
അഞ്ചുപേരെങ്കിലുമുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ. ഇതില്‍ രണ്ട് പേര്‍ സ്ത്രീകള്‍ ആയിരിക്കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ഇതിനും പുറമേ രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് വീട്ടിലെത്താന്‍ വാഹനസൗകര്യം തൊഴിലുടമ ഏര്‍പ്പെടുത്തണം എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് ജോലിക്കായി വിവിധ സുരക്ഷാ ഏജന്‍സികള്‍ വഴി നിയമിക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com