സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ സര്‍വകലാശാലയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി
സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ സര്‍വകലാശാലയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താനിരുന്ന എല്ലാ സപ്ലിമെന്ററി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com