സഹായമഭ്യര്‍ത്ഥിച്ച് വയനാട്ടലെ ദുരിതാശ്വാസ ക്യാമ്പുകള്‍:  വേണ്ടത് 30 ക്വിന്റലില്‍ അധികം അരിയും മറ്റു ഭക്ഷ്യവസ്തുക്കളും

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഒരുനേരത്തേക്ക് ആവശ്യം വരുന്നത് 30 ക്വിന്റലില്‍ അധികം അരിയും മറ്റു ഭക്ഷ്യസാധനങ്ങളും.
സഹായമഭ്യര്‍ത്ഥിച്ച് വയനാട്ടലെ ദുരിതാശ്വാസ ക്യാമ്പുകള്‍:  വേണ്ടത് 30 ക്വിന്റലില്‍ അധികം അരിയും മറ്റു ഭക്ഷ്യവസ്തുക്കളും


മാനന്തവാടി: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഒരുനേരത്തേക്ക് ആവശ്യം വരുന്നത് 30 ക്വിന്റലില്‍ അധികം അരിയും മറ്റു ഭക്ഷ്യസാധനങ്ങളും. ക്യാമ്പുകളില്‍ നിലവില്‍ പത്തൊന്‍പതിനായിരത്തിലധികം ആളുകളുണ്ട്. അടിയന്തിരമായി അരിയും പയര്‍ വര്‍ഗ്ഗങ്ങളും പലവ്യഞ്ജനങ്ങളും പഞ്ചസാരയും ചായപ്പൊടിയും ഉള്ളിയും മറ്റും എത്തിച്ച് നല്‍കാന്‍ കഴിയുന്നവര്‍ വയനാട് കലക്റ്ററേറ്റിലെ റിലീഫ് സ്‌റ്റോറില്‍ അവ എത്തിക്കണമെന്ന് ആരോഗ്യജാഗ്രത അറിയിച്ചു. 

ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്‍ കല്‍പ്പറ്റ വയനാട് -673122 എന്ന വിലാസത്തിലേക്കാണ് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കേണ്ടത്. 9746239313, 9745166864 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com