ആറു ജില്ലകളില്‍ സ്ഥിതി ഗുരുതരം, പതിമൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ 400 പേര്‍ കുടുങ്ങിക്കിടക്കുന്നു

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ 400പേര്‍  കുടുങ്ങിക്കിടക്കുന്നു.
ആറു ജില്ലകളില്‍ സ്ഥിതി ഗുരുതരം, പതിമൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ 400 പേര്‍ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും പ്രളയവും തുടരുകയാണ്. എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ സ്ഥിതി ഗുരുതരം. കോഴിക്കോട് നഗരവും വെള്ളത്തിനടിയിലായി. മിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്. ആളുകള്‍ പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. പലയിടത്തും വൈദ്യുതിയും കുടിവെള്ളവുമില്ല. 

മലയോരമേഖലയില്‍ ഉരുള്‍പൊട്ടല്‍ സൂചനയുണ്ട്. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂര്‍ അത്താണി കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി. 15 പേര്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്. തൃശൂര്‍ നഗരത്തിലും വെള്ളം കയറി.

വെള്ളം കയറിയതിനാല്‍ ചാലക്കുടി ടൗണില്‍ നിന്ന് ആളെ ഒഴിപ്പിക്കുന്നുണ്ട്. പറവൂര്‍ മാഞ്ഞാലി എസ്എന്‍ മെഡിക്കല്‍ കോളജില്‍ 300 കുട്ടികള്‍ കുടുങ്ങി. മാരാമണ്‍ ചെട്ടിമുക്ക് മറുകര പാലത്ത് ഇരുനില വീടുകളും മുങ്ങുന്ന നിലയില്‍. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ 400പേര്‍  കുടുങ്ങിക്കിടക്കുന്നു. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ വെള്ളം കയറി. രോഗികളെ മാറ്റുന്നു. കാലടി കൈപ്പട്ടൂര്‍ ഒഎല്‍ഡി പള്ളിയില്‍ നൂറിലേറെ പേര്‍ കുടുങ്ങി. മീനച്ചിലാര്‍ കരകവിഞ്ഞു. പാല ടൗണ്‍ വെള്ളത്തില്‍. ചെല്ലാനം ഭാഗത്ത് കടല്‍കയറുന്നു. ശക്തമായ വേലിയേറ്റത്തിനും സാധ്യത

പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മരണം 48 ആയി. പാലക്കാട് നെന്മാറ ചേരുംകാട് ഉരുള്‍പൊട്ടി ഏഴുമരണം. തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടല്‍. 15 പേരെ കാണാനില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com