ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടില്ല;  ജനങ്ങള്‍ ആശങ്കപ്പെടരുതെന്ന് എം എം മണി

ഉന്നതതലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളു
 ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടില്ല;  ജനങ്ങള്‍ ആശങ്കപ്പെടരുതെന്ന് എം എം മണി

 ചെറുതോണി:  ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വൈദ്യുതി  മന്ത്രി എം എം മണി. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

 ഇപ്പോള്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും 1500 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത്.  ഈ വെളളത്തിന്റെ അളവ് 2000 ആയി വര്‍ധിപ്പിക്കുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതായി ശ്രദ്ധയില്‍ പെട്ടു .

ഉന്നതതലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com