എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ ; ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി

ആലുവ സ്വകാര്യ ബസ് സ്റ്റാന്റ്, ഗസ്റ്റ് ഹൗസ് തുടങ്ങിയവയും വെള്ളത്തിനടിയിലായി. ഗതാഗതം പൂര്‍ണമായും നിറുത്തി. 
എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ ; ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആലുവയിലും സമീപ പഞ്ചായത്തുകളായ കടുങ്ങല്ലൂര്‍, കീഴ്മാട്, ചൂണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര, പുത്തന്‍വേലിക്കര എന്നിവിടങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആലുവയില്‍ മാത്രം ആയിരത്തോളം കുടുംബങ്ങളാണ് വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. 

സേനാ വിഭാഗങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെങ്കിലും ബോട്ടുകളുടെ കുറവു കാരണം ഉള്‍പ്രദേശങ്ങളിലേക്ക് എത്തിപ്പെടാനോ കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

ആലുവ ബൈപ്പാസ് മുതല്‍ അദൈ്വതാശ്രമം വരെ ആറടിയോളം ഉയരത്തിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. ആലുവ സ്വകാര്യ ബസ് സ്റ്റാന്റ്, ഗസ്റ്റ് ഹൗസ് തുടങ്ങിയവയും വെള്ളത്തിനടിയിലായി. ഗതാഗതം പൂര്‍ണമായും നിറുത്തി. ഉള്‍പ്രദേശങ്ങളില്‍ 10,000 ത്തോളം വീടുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. 

ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയും തീരദേശ പഞ്ചായത്തായ ഉദയംപേരൂരും മഴക്കെടുതിയില്‍ ഒറ്റപ്പെട്ടു. തൃപ്പൂണിത്തുറ നഗരസഭയില്‍ എരൂര്‍, കപ്പട്ടിക്കാവ് ,കൊപ്പറമ്പ്, വൈമിതി, കുന്നറ, പെരിയ കാട്, തെക്കുംഭാഗം, ഇരുമ്പനം, പാമ്പാടിത്താഴം കോളനിയില്‍ നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടിലാണ്. ഭാസ്‌കരന്‍ കോളനി കമ്മ്യൂണിറ്റി ഹാള്‍, എരൂര്‍ കെ.എന്‍.യു.പി.എസ് സ്‌കൂള്‍ , ചൂരക്കാട് ഗവ:യു .പി സ്‌കൂള്‍ എന്നിവടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. ഉദയംപേരൂരും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പിറവം, കോതമംഗലം, മൂവാറ്റുപ്പുഴ, പെരുമ്പാവൂര്‍ എന്നീ മേഖലകളും വെള്ളത്തിനടിയിലായി. ജില്ലയിലെ പല മേഖലകളിലും വൈദ്യുതിയില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com