ഓരോ ജില്ലയിലേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐടി വിദഗ്ധരെ ആവശ്യമുണ്ട്

അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയിലെയും കണ്ട്രോള്‍ സെന്ററുകള്‍ ഏകോപിപ്പിക്കാന്‍  ഐടി മേഖലയില്‍ പ്രാവീണ്യമുള്ള 30 മുതല്‍ 40 വരെ സന്നദ്ധ പ്രവര്‍ത്തകരെ, വളരെ അത്യാവശ്യമായി ആവശ്യമുണ്ട്
ഓരോ ജില്ലയിലേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐടി വിദഗ്ധരെ ആവശ്യമുണ്ട്

ടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയിലെയും കണ്ട്രോള്‍ സെന്ററുകള്‍ ഏകോപിപ്പിക്കാന്‍  ഐടി മേഖലയില്‍ പ്രാവീണ്യമുള്ള 30 മുതല്‍ 40 വരെ സന്നദ്ധ പ്രവര്‍ത്തകരെ, വളരെ അത്യാവശ്യമായി ആവശ്യമുണ്ട്. ഓരോ ജില്ലയിലും രണ്ടോ മൂന്നോ പേര്‍ വേണ്ടിവരുമെന്ന് പ്രശാന്ത് നായര്‍ ഐഎഎസ് അറിയിച്ചു. 

ഓരോ പ്രദേശത്തു നിന്നും വരുന്ന അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള കാളുകളും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യര്‍ത്ഥനകളും കിട്ടുന്നതനുസരിച്ചു അപ്പപ്പോള്‍ തന്നെ ദുരന്ത നിവാര സേനക്കും, മറ്റു രക്ഷ പ്രവര്‍ത്തകര്‍ക്കും കൈമാറുന്നെണ്ടെങ്കിലും, അവസാന ആളെയും രക്ഷപ്പെടുത്തി, സുരക്ഷിത സ്ഥാനത്തു എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങള്‍ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാന്‍ വോളണ്ടീയര്‍മാരെ വേണം.

താല്പര്യമുള്ളവര്‍ ഏത് ജില്ലയിലെ സെന്ററിലാണ് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നുള്ളത്, പേര് മൊബൈല്‍ നമ്പര്‍ സഹിതം ഉടനെത്തന്നെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു കീഴെ കമന്റ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മിക്ക സെന്ററുകളും കലക്ടറേറ്റിലാണ്.ഉടനെ പ്രവര്‍ത്തിക്കാന്‍ തയ്യാറായായവരെയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com