കുഴല്‍ക്കിണര്‍ ആകാശത്തേക്കുയര്‍ന്നു: മഴക്കെടുതികള്‍ക്കൊപ്പം അസാധാരണ സംഭവങ്ങളും

വയനാട്ടില്‍ കുഴല്‍കിണര്‍ ആകാശത്തേക്കുയര്‍ന്നത് ആളുകളില്‍ ഭീതി സൃഷ്ടിച്ചു.
കുഴല്‍ക്കിണര്‍ ആകാശത്തേക്കുയര്‍ന്നു: മഴക്കെടുതികള്‍ക്കൊപ്പം അസാധാരണ സംഭവങ്ങളും

കാലവര്‍ഷം സംസ്ഥാനത്തെ പ്രളയഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. എങ്ങും വെള്ളം പൊങ്ങിയും ഉരുള്‍പ്പൊട്ടിയും ആളുകളുടെ ജീവനുകള്‍ അപകടത്തിലായ സാഹചര്യത്തില്‍ അസാധാരണ സംഭവങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കുകയാണ്. വയനാട്ടില്‍ കുഴല്‍കിണര്‍ ആകാശത്തേക്കുയര്‍ന്നത് ആളുകളില്‍ ഭീതി സൃഷ്ടിച്ചു.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം വാര്‍ഡിലാണ് കുഴല്‍ക്കിണര്‍ ആകാശത്തേക്കുയര്‍ന്നത്. കാട്ടിക്കുളം രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന് കോളനിയില്‍ അമ്മാനി നാരായണന്റെ കുഴല്‍ കിണറാണ് ഭൂനിരപ്പില്‍ നിന്നും പത്തടി മുകളിലേക്കുയര്‍ന്നത്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കിണറുകള്‍ ഇടിഞ്ഞുവീഴുകയും കരകവിഞ്ഞൊഴുകുകയും ചെയ്യുന്നുണ്ട്. 

കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി മരിച്ചവരുടെ എണ്ണം 51 ആയി. കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com