ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്: തിരുവനന്തപുരം കളക്ടര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്: തിരുവനന്തപുരം കളക്ടര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട് -തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ വോളന്റിയേഴ്‌സിനെ ആവശ്യമുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍.
ശക്തമായി തുടരുന്ന മഴ ജില്ലയിലാകെ ജനജീവിതത്തെ ശക്തമായി ബാധിച്ചിരിക്കുകയാണ് വിവിധ ക്യാമ്പുകളില്‍ തിരുവനന്തപുരം വോളന്റിയര്‍ഷിപ് പ്രോഗ്രാമിലെ പ്രവര്‍ത്തകര്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു. 

നെയ്യാറ്റിന്‍കര, കള്ളികാട് , ആറ്റിങ്ങല്‍,വര്‍ക്കല എന്നീ സ്ഥലങ്ങളില്‍ വോളന്റിയേസിന്റെ ആവശ്യകതയുണ്ട് .താല്പര്യമുള്ളവര്‍ ചുവടെയുള്ള നമ്പറില്‍ വിളിക്കുക. ഫോണ്‍ നമ്പര്‍: 9633 096 769.

കനത്ത മഴയുടെ സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 47ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അടിയന്തിരമായി ക്യാമ്പുകളിലേക്ക്, ഇന്ന് രാത്രിക്കുള്ളില്‍ തന്നെ 2000 മാറ്റുകള്‍ ആവശ്യം ഉണ്ട്.സംഭാവന ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ തിരുവനന്തപുരം താലൂക് ഓഫീസില്‍ എത്തിക്കുക. ഫോണ്‍: 04712462006, 9895033979
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com