മഴ തുടരുന്നു: കൊച്ചിയില്‍ പലയിടത്തും വൈദ്യുതിയും വെള്ളവുമില്ല

കനത്ത മഴയും പ്രളയവും കേരളത്തിലൊട്ടാകെ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.
മഴ തുടരുന്നു: കൊച്ചിയില്‍ പലയിടത്തും വൈദ്യുതിയും വെള്ളവുമില്ല

കൊച്ചി: കനത്ത മഴയും പ്രളയവും കേരളത്തിലൊട്ടാകെ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും ഗതാഗതവും വൈദ്യുതിയും വെള്ളവും തടസപ്പെട്ടിരിക്കുകയാണ്.  കളമശേരിയില്‍ കെഎസ്ഇബിയുടെ 110 കെവി സബ്‌സ്‌റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ അവിടെ നിന്നുള്ള വൈദ്യുതി വിതരണം താല്‍കാലികമായി റദ്ദാക്കിയതായാണ് വിവരം.

ജനങ്ങള്‍ മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും എമര്‍ജന്‍സി ലാമ്പുകളും ചാര്‍ജ് ചെയ്ത് വയ്ക്കണമെന്നും അധികൃതര്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com