ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കും

പ്രളയ ബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍
ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കും

ആലപ്പുഴ: പ്രളയ ബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍. ബോട്ടുകള്‍ വിട്ടുതന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ചെങ്ങന്നൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കൊല്ലത്തു നിന്ന് 80 ബോട്ടുകള്‍ എത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി. വെള്ളം കയറിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് എത്രയും വേഗം ജനങ്ങളെ മറ്റു സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുമെന്നും കലക്ടര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com