ആലുവയില്‍ വെള്ളപ്പൊക്കം രൂക്ഷം; ആസ്റ്റര്‍ മെഡിസിറ്റി പ്രവര്‍ത്തനം നിര്‍ത്തി, രോഗികളെ ഒഴിപ്പിച്ചു

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്.  പെരുമ്പാവൂര്‍, കാലടി ആലുവ ടൗണുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
ആലുവയില്‍ വെള്ളപ്പൊക്കം രൂക്ഷം; ആസ്റ്റര്‍ മെഡിസിറ്റി പ്രവര്‍ത്തനം നിര്‍ത്തി, രോഗികളെ ഒഴിപ്പിച്ചു

കൊച്ചി: പ്രളയക്കെടുതി രൂക്ഷമായതോടെ ആസ്റ്റര്‍ മെഡിസിറ്റി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു. ആലുവ, മൂവാറ്റുപുഴ, ചേരാനല്ലൂര്‍ മേഖലകളിലെ എല്ലാ ആശുപത്രികളില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നവരെ മറ്റ് ആശുപത്രികളിലേക്ക് ആബുലന്‍സ് മാര്‍ഗം മാറ്റി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്.  പെരുമ്പാവൂര്‍, കാലടി ആലുവ ടൗണുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

ആലുവ നഗരത്തില്‍ വെള്ളപ്പൊക്കക്കെടുതി രൂക്ഷമായി തുടരുന്നു. കുടുങ്ങിക്കിടങ്ങുന്ന ആളുകളിലേക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലും രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നത്. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. 

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ചാലക്കുടി മേല്‍പ്പാലവും പൂര്‍ണമായും മുങ്ങിയിട്ടുണ്ട്. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ വെള്ളത്തിനടിയിലായതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി.
മാളയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വെള്ളം കയറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 70 ഓളം പേര്‍ അഭയം തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ആളപായമില്ലെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com