ഇതുവരെ മരിച്ചത് 324 പേര്‍, 82,442 പേരെ രക്ഷിച്ചു, മൂന്ന് ലക്ഷത്തോളം പേര്‍ ക്യാമ്പുകളിലെന്ന് മുഖ്യമന്ത്രി

ആര്‍മിയുടെ 12 ബോട്ടുകള്‍ കൂടി ശനിയാഴ്ച ചാലക്കുടിയിലെത്തും. തിരുവല്ലയില്‍ 10 ഉം, ചെങ്ങന്നൂരില്‍ 15 ഉം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും.
ഇതുവരെ മരിച്ചത് 324 പേര്‍, 82,442 പേരെ രക്ഷിച്ചു, മൂന്ന് ലക്ഷത്തോളം പേര്‍ ക്യാമ്പുകളിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തിലും പേമാരിയിലും ഇതുവരെ 324 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതി തുടങ്ങിയത് മുതലുള്ള കണക്കാണിത്. ഈ മാസം മാത്രം 164 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. പ്രളയം താണ്ഡവമാടിയ ചാലക്കുടി, ചെങ്ങന്നൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാവും ഇനിയുള്ള രക്ഷാ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 82,442 പേരെ രക്ഷപെടുത്തിയിട്ടുണ്ട്.

 വെള്ളിയാഴ്ച വൈകുന്നേരം ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് മൂന്ന് ലക്ഷത്തിപ്പതിനായിരത്തി മുന്നൂറ്റിത്തൊണ്ണൂറ്റിയൊന്ന് പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കും.

പൊലീസും ഫയര്‍ ഫോഴ്‌സും കേന്ദ്രസേനകളോട് ഒപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.  ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ഹെലികോപ്ടര്‍, ബോട്ട് എന്നിവ വഴി ഭക്ഷണമെത്തിക്കുന്നുണ്ട്. ശനിയാഴ്ച ഇത് വിപുലമാക്കും. 
ആര്‍മിയുടെ 12 ബോട്ടുകള്‍ കൂടി ശനിയാഴ്ച ചാലക്കുടിയിലെത്തും. തിരുവല്ലയില്‍ 10 ഉം, ചെങ്ങന്നൂരില്‍ 15 ഉം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പകരം കൊച്ചി നാവിക സേനയുടെ വിമാനത്താവളം ഉപയോഗിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com