കടലിനോട് പോരാടുന്നവര്‍ രംഗത്ത്; രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും

പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനായി തിരുവനന്തപുരത്ത് നിന്ന് മത്സ്യത്തൊഴിലാളി സംഘം ബോട്ടുകളുമായി പുറപ്പെട്ടു.
കടലിനോട് പോരാടുന്നവര്‍ രംഗത്ത്; രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനായി തിരുവനന്തപുരത്ത് നിന്ന് മത്സ്യത്തൊഴിലാളി സംഘം ബോട്ടുകളുമായി പുറപ്പെട്ടു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ 60 ബോട്ടുകളും നീന്തല്‍ അറിയാവുന്ന 130പേരുമാണ് ഇന്നലെരാത്രി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. 


ഒമ്പതു ബോട്ടുകള്‍ വീതമാണ് വിഴിഞ്ഞത്തു നിന്നും പൂന്തുറയില്‍ നിന്നും യാത്ര തിരിച്ചിരിക്കുന്നത്. 20 ബോട്ടുകള്‍ മരിയനാട്, 10 ബോട്ടുകള്‍ പുതുക്കുറിച്ചി, അഞ്ച് ബോട്ടുകള്‍ പൊഴിയൂരില്‍ നിന്നുമാണ് പോയിരിക്കുന്നത്. രണ്ടു തൊഴിലാളികളാണ് ഒരു ബോട്ടിലുണ്ടാകുക. സര്‍ക്കാരായിരിക്കും ബോട്ടിന്റെ ഡീസല്‍ ചെലവ് വഹിക്കുക. സംസ്ഥാനത്ത് എവിടെയും തങ്ങളുടെ സേവനം അധികൃതരുടെ നിര്‍ദേശമനുസരിച്ച് നല്‍കാന്‍ സന്നദ്ധമാണെന്ന് രൂപത അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്നും സംസ്ഥാനത്തെ എല്ലാ ബോട്ടുകളും വിട്ടുതരണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com