കുതിരാന് സമീപം വീണ്ടും മണ്ണിടിച്ചിൽ: ​ഗതാ​ഗതം പുനസ്ഥാപിക്കാനാവുന്നില്ല

ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിച്ചിൽ. ഇതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി.
കുതിരാന് സമീപം വീണ്ടും മണ്ണിടിച്ചിൽ: ​ഗതാ​ഗതം പുനസ്ഥാപിക്കാനാവുന്നില്ല

തൃശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിച്ചിൽ. ഇതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങൾ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പേണ് വീണ്ടും മണ്ണിടിഞ്ഞത്.

 നൂറുകണക്കിന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് പോകാൻ കഴിയാതെ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. പട്ടാമ്പി വഴിയും പാലക്കാട് മേഖലയിലേക്ക് പോകാൻ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ഇതിനിടെ ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ജെസിബി ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com