കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ റദ്ദാക്കി ; ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കും

കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ റദ്ദാക്കി ; ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കും

ബംഗളുരു: ബംഗളുരുവില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ റദ്ദാക്കി. കേരള ആര്‍ ടിസിയും സ്വകാര്യ ബസുകളും എല്ലാ സര്‍വ്വീസുകളും നിര്‍ത്തി വച്ചിട്ടുണ്ട്.

കുതിരാന്‍ വഴിയുള്ള ഗതാഗതം പുഃനസ്ഥാപിച്ചതിന് ശേഷം മാത്രമേ വീണ്ടും സര്‍വ്വീസ് ആരംഭിക്കുകയുള്ളൂ. ടിക്കറ്റുകള്‍ മുന്‍കൂര്‍ റിസര്‍വ് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് കേരള, കര്‍ണാടക ആര്‍ ടിസി വ്യക്തമാക്കി. 


യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com