ന്യൂനമര്‍ദം മധ്യപ്രദേശിലേക്ക്; മഴയുടെ തീവ്രത കുറയും; മൂന്നുദിവസംകൂടി പെയ്യും

കേരളത്തില്‍ ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ന്യൂനമര്‍ദം മധ്യപ്രദേശിലേക്ക്; മഴയുടെ തീവ്രത കുറയും; മൂന്നുദിവസംകൂടി പെയ്യും

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മൂന്നൂദിവസം കൂടി തുടരുമെങ്കിലും ശക്തി കുറയും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കുറയും. ന്യൂനമര്‍ദം മധ്യപ്രദേശിലേക്ക് നീങ്ങിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

രക്ഷാപ്രവര്‍ത്തനത്തിന് ആശ്വാസകരമായ അറിയിപ്പാണ് ഇപ്പോള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. പ്രളയം നിലനില്‍ക്കുന്നതിനാല്‍ 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com