പ്രധാനമന്ത്രി കേരളത്തില്‍; പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്നു

നാവികസേനാ വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും
പ്രധാനമന്ത്രി കേരളത്തില്‍; പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. പ്രത്യേകവിമാനത്തില്‍ രാത്രി തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം രാജ് ഭവനില്‍ വിശ്രമിച്ച ശേഷം പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഖവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവരോടൊപ്പമാണ് സന്ദര്‍ശനം.

 നാവികസേനാവിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. തിരികെ കൊച്ചിയിലെത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയശേഷം വൈകിട്ടു ഡല്‍ഹിക്കു മടങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com