പ്രളയക്കെടുതിയില്‍ ഒരു കൈത്താങ്ങായി അബുദാബിയിലെ ശാസ്ത്ര സാഹിത്യപരിഷത്ത്

പ്രളയബാധിതര്‍ക്ക് വേണ്ടി പുനരധിവാസ കേന്ദ്രങ്ങളെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന റിമോട്ട് റെസ്‌ക്യൂ ഏകോപന റൂമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.
പ്രളയക്കെടുതിയില്‍ ഒരു കൈത്താങ്ങായി അബുദാബിയിലെ ശാസ്ത്ര സാഹിത്യപരിഷത്ത്

സംസ്ഥാനം പ്രളയക്കെടുതിയില്‍ പാടുപെടുമ്പോള്‍ തങ്ങളാലാവുന്ന സഹായം ചെയ്ത് അബുദാബിയിലെ ശാസ്ത്ര സാഹിത്യപരിഷത്ത്. പ്രളയബാധിതര്‍ക്ക് വേണ്ടി പുനരധിവാസ കേന്ദ്രങ്ങളെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന റിമോട്ട് റെസ്‌ക്യൂ ഏകോപന റൂമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അബുദാബിയിലെ റിമോട്ട് റെസ്‌ക്യൂ ഏകോപന റൂമില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിയുന്നത്ര റെസ്‌ക്യൂ റിക്വസ്റ്റുകള്‍ നിലവിലുള്ള ഡൊമൈനുകളിലൂടെ സാധ്യമായ വേഗതയില്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഡാറ്റാബെയ്‌സുകളിലേക് ആഡ് ചെയ്യുന്നതിനോടൊപ്പം നിലവിലെ ഡാറ്റായില്‍ സാധ്യമായത്ര ജിയോ കോഡിനേറ്റ്‌സ്, മറ്റു വിവരങ്ങള്‍ എന്നിവ ഉള്‍ച്ചേര്‍ത്ത് കൂടുതല്‍ ഉപയോഗ യോഗ്യമാക്കുകയും ചെയ്യുന്നു.

ഭാവിയെ മുന്നില്‍ കണ്ട് ഇനിയുള്ള ദുരന്തങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഡാറ്റാ സംഗ്രഹിക്കാനും എളുപ്പത്തില്‍ അടയാളപ്പെടുത്താനും പറ്റുന്ന ഒരു ഡൊമൈന്‍ പ്രോഗ്രാം ആണ് ഇവര്‍ എഴുതിയുണ്ടാക്കുന്നത്. ഇവിടെ സോഫ്റ്റ് വെയര്‍ വിദഗ്ധരായ അഞ്ച് പെണ്‍കുട്ടികളുണ്ട് 

നാട്ടില്‍ നിന്ന് വിശ്വപ്രഭ, ദുബായില്‍ നിഷാദ് കൈപ്പപ്പള്ളി തുടങ്ങിയവര്‍ ഇവര്‍ക്ക് സാങ്കേതികമായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയും മറ്റും സഹായിക്കുന്നുണ്ട്. നോവലിസ്റ്റ് ഹണി ഭാസ്‌കറും കൂടെയുണ്ട്. അപകടത്തില്‍ പെട്ടവരുടെ വിവരങ്ങള്‍ കൃത്യതയോടെ ഇവരുടെ ശ്രദ്ധയില്‍ പെടുത്താനും സങ്കടന പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com