മണ്ണിനടിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു: രക്ഷിക്കണേ...!! 

തൃശൂര്‍ കുറാഞ്ചേരിയില്‍ കാണാതായ മോഹനന്‍ മണ്ണിനടിയില്‍ നിന്ന് സുഹൃത്തിനെ മൊബൈല്‍ ഫോണില്‍ വിളിച്ചതായി രക്ഷാപ്രവര്‍ത്തകര്‍.  
മണ്ണിനടിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു: രക്ഷിക്കണേ...!! 

കുറാഞ്ചേരി: തൃശൂര്‍ കുറാഞ്ചേരിയില്‍ കാണാതായ മോഹനന്‍ മണ്ണിനടിയില്‍ നിന്ന് സുഹൃത്തിനെ മൊബൈല്‍ ഫോണില്‍ വിളിച്ചതായി രക്ഷാപ്രവര്‍ത്തകര്‍.  കനത്ത മഴയെത്തുടന്നുള്ള മണ്ണിടിച്ചിലില്‍ മോഹനന്റെ വീട് മണ്ണിനടിയില്‍പ്പെട്ടതാണ്. കഴുക്കോലും മറ്റും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ സിഗ്നല്‍ ലഭിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

'രക്ഷിക്കണേ ഞങ്ങള്‍ മണ്ണിന്നടിയില്‍പ്പെട്ടിരിക്കുകയാണെന്ന് കരഞ്ഞ് പറഞ്ഞുവെന്നും എന്നാല്‍ പ്രദേശം മുഴുവന്‍ മണ്ണ് ഇടിഞ്ഞ നിലയില്‍ ആയതിനാല്‍ ഫോണ്‍കോള്‍ വന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ലെന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

മണ്ണിനടിയില്‍ നിന്ന് ഏറെ നേരം രണ്ടു സ്ത്രീകളുടെ കരച്ചില്‍ കേട്ടുവെന്നും പറയുന്നു. മോഹനനും ആശാദേവിക്കുമായി ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com