സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഗതാഗതാമാര്‍ഗങ്ങള്‍ നിലക്കുന്നു

കനത്ത മഴയേയും പ്രളയത്തേയും തുടര്‍ന്ന് കേരളത്തില്‍ ഗതാഗത മാര്‍ഗങ്ങള്‍ കൂടി നിലയ്ക്കുകയാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഗതാഗതാമാര്‍ഗങ്ങള്‍ നിലക്കുന്നു

തിരുവനന്തപുരം: കനത്ത മഴയേയും പ്രളയത്തേയും തുടര്‍ന്ന് കേരളത്തില്‍ ഗതാഗത മാര്‍ഗങ്ങള്‍ കൂടി നിലയ്ക്കുകയാണ്. നിലവില്‍ മദ്ധ്യ കേരളവും തെക്കന്‍ കേരളവും തമ്മില്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇതിനൊപ്പം തോട്ടപ്പള്ളി സ്പില്‍വേ തുറക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ തിരുവനന്തപുരം  എറണാകുളം ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കും. 

കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ വച്ച് വാഹനങ്ങളെ തടയാന്‍ പൊലീസിന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ വഴി നാമമാത്ര ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

അതിനിടെ മണ്ണിടിഞ്ഞും വെള്ളമൊഴുകിയും റോഡുകള്‍ തകര്‍ന്നതും ദുരിതം ഇരട്ടിയാക്കി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്ധനക്ഷാമം രൂക്ഷമാണെന്നാണ് വിവരം. പ്രതികൂല സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് പൂര്‍ണ തോതില്‍ സര്‍വീസ് നടത്താന്‍ ആകുന്നില്ല. എന്നാല്‍ കോര്‍പ്പറേഷന് ഇന്ധനക്ഷാമം ഇല്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ കോര്‍പ്പറേഷന്റെ മിക്ക ഡിപ്പോകളും വെള്ളത്തിനടിയിലാണ്. ഇവിടത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായത് സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ വന്‍ തിരിച്ചടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com