ഒരു സംസ്ഥാനം മുഴുവന്‍ പ്രണയക്കെടുതില്‍ പാടുപെടുകയാണ്. നൂറിലധികം ആളുകള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ക്യാംപുകളില്‍ ദുരിതമനുഭവിക്കുന്നവര്‍ വേറെയും. ഈ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുന്ന ജനങ്ങളെയാണ് എങ്ങും കാണുന്നത്. ഓരോരുത്തരും തന്നാലാകുന്ന സഹായങ്ങള്‍ ക്യാംപുകളിലേക്ക് നല്‍കുന്നുണ്ട്. അതിനിടെ ദുരന്തമുഖത്തേക്ക് തന്നാലാകുന്ന സഹായങ്ങള്‍ നല്കി ഒരു മുത്തശ്ശി മാതൃകയാവുകയാണ്.
90 വയസിലധികം പ്രായം വരുന്ന, നടക്കാന്‍ വരെ പാടുപെടുന്ന ഈ മുത്തശ്ശി 5000 രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് വളരെ ചെറിയ തുകയാണെങ്കിലും തന്നാലാകുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ചെയ്യുന്നുണ്ട് എന്നതിനുള്ള ഒരു തെളിവാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ