എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് കലക്ടര്‍ 

രോഗികള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്
എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് കലക്ടര്‍ 

റണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിട്ടു. രോഗികള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. 

ഇന്നലെ വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 54800 ലധികം പേര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിയെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഹെലികോപ്ടര്‍ വഴി ആകെ 252 പേരെയാണ് രക്ഷപെടുത്തിയത്. 15 പേരെ വ്യോമസേനയും 237 പേരെ നാവിക സേനയും ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി. ബോട്ട് മാര്‍ഗം 17347 പേരെയും രക്ഷപ്പെടുത്തി. 215 ലേറെ മത്സ്യത്തൊഴിലാളി ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. നാവിക സേനയുടെ 20 ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ 11 ബോട്ടുകളും രംഗത്തുണ്ട്. റോഡ് മാര്‍ഗം 27400 പേരെയും രക്ഷപ്പെടുത്തി.

ജില്ലയില്‍ 597 ക്യാംപുകളിലായി 47138 കുടുംബങ്ങളിലെ 181607 പേരാണ് കഴിയുന്നത്. അവസാന വ്യക്തിയെയും സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതു വരെ രക്ഷാപ്രവര്‍ത്തനം ഇതേ രീതിയില്‍ തുടരും. ഭക്ഷണ വിതരണത്തിനും ഊര്‍ജിത നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com