കേരളത്തിന് കൈത്താങ്ങുമായി ഖത്തർ ; 35 കോടി നൽകും

പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന്  ധനസഹായം നല്‍കും
കേരളത്തിന് കൈത്താങ്ങുമായി ഖത്തർ ; 35 കോടി നൽകും

ഖത്തര്‍:  പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി ഖത്തർ. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന്  ധനസഹായം നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം അറിയിച്ചത്.  

ഖത്തര്‍ ചാരിറ്റിയിലൂടെയുടെ സമാഹരിച്ച വലിയൊരു തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 60,000 പേരുടെ പുനരധിവാസ ആവശ്യങ്ങള്‍ക്ക് ഈ തുക സഹായകമാക്കും. ഇതു സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് നല്‍കിയിരുന്നു. 

കഴിഞ്ഞ ദിവസം സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഖത്തര്‍ അമീര്‍ സന്ദേശം അയച്ചിരുന്നു. കേരളം ദുരന്തത്തില്‍ നിന്നും എത്രയും പെട്ടെന്ന് കര കയറട്ടെയെന്ന് അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചുകൊണ്ട് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സന്ദേശം അയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com