കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങി; മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും, എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും

സംസ്ഥാനത്ത് താറുമാറായ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും വൈകും
കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങി; മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും, എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും

കൊച്ചി: സംസ്ഥാനത്ത് താറുമാറായ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും വൈകും. എന്നാല്‍, കോട്ടയം വഴി ട്രെയിനുകള്‍ ഓടിത്തുടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്‌സ്പ്രസ് ഞായറാഴ്ച രാവിലെ അഞ്ചിനു പുറപ്പെട്ടു. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസ് രാവിലെ ആറിനു പുറപ്പെട്ടു. 

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് 11.30നും ഒരു മണിക്കും മൂന്നു മണിക്കും സ്‌പെഷല്‍ ട്രെയിനുകളോടും. എറണാകുളത്തു നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30നു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കല്‍ റിലീഫ് പാസഞ്ചര്‍ ട്രെയിനുകള്‍ ഒന്‍പതിനും പന്ത്രണ്ടിനും പുറപ്പെടും. ഇതില്‍ യാത്രക്കാര്‍ക്കും സഞ്ചരിക്കാം.

എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കോഴിക്കോട്, കൊല്ലം-ചെങ്കോട്ട, തൃശൂര്‍-ഗുരുവായൂര്‍, തൃശൂര്‍-പാലക്കാട് സെക്ഷനുകള്‍ ഗതാഗത യോഗ്യമായിട്ടില്ല. ഷൊര്‍ണൂര്‍-എറണാകുളം സെക്ഷനിലെ ഗതാഗതം നിര്‍ത്തിവച്ചത് ഞായറാഴ്ച വൈകിട്ടു നാലു മണി വരെ നീട്ടി. ഷൊര്‍ണൂര്‍ -പാലക്കാട് പാതയും എറണാകുളം -കോട്ടയം- കായംകുളം പാതയും വേഗനിയന്ത്രണത്തോടെ തുറന്നു. ഷൊര്‍ണൂര്‍ -കോഴിക്കോട് പാത രാത്രി വൈകി ഗതാഗത യോഗ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ആയിരക്കണക്കിന് ആളുകളാണു പ്രളയബാധിത ജില്ലകളില്‍നിന്നു റെയില്‍വേ സ്‌റ്റേഷനുകളില്‍ അഭയം തേടിയിരിക്കുന്നത്. എറണാകുളത്തുനിന്നു പുറപ്പെട്ട എല്ലാ ട്രെയിനുകളിലും കാലു കുത്താന്‍ ഇടമില്ലാത്ത തരത്തില്‍ തിരക്കായിരുന്നു. തിരക്കു പരിഗണിച്ച് ഇന്നലെ രാത്രി 8.30നു വീണ്ടും ചെന്നൈയിലേക്കു ട്രെയിന്‍ ഓടിച്ചു. 

ഇതര സംസ്ഥാന തൊഴിലാളികളും വിനോദ സഞ്ചാരികളും കൂട്ടത്തോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഇന്നു രാവിലെ 10നു ചെന്നൈയിലേക്കു സര്‍വീസ് റെയില്‍വേ പരിഗണിക്കുന്നുണ്ട്. കൂടാതെ ഹൗറ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ട്രെയിനോടിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എറണാകുളം മേഖലയിലെ പ്രധാന സ്‌റ്റേഷനുകളില്‍ മാത്രം മൂവായിരത്തിലധികം പേരാണു കുടുങ്ങിയിരിക്കുന്നത്. സ്‌റ്റേഷനുകളില്‍ ജലദൗര്‍ലഭ്യവും രൂക്ഷമാണ്.

കോട്ടയം വഴിയുളള സര്‍വീസുകള്‍

എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്  രാവിലെ ആറിന് പുറപ്പെട്ടു. എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തും.

വേണാട് എക്‌സ്പ്രസ് രാവിലെ അഞ്ചിന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു.എറണാകുളം വരെ സര്‍വീസ് നടത്തും.എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തും.

കൊല്ലം എറണാകുളം മെമു (7.30)

എറണാകുളം കൊല്ലം മെമു (2.30)

എറണാകുളം തിരുവനന്തപുരം സ്‌പെഷല്‍ (രാവിലെ 9.30ന്) 

തിരുവനന്തപുരം എറണാകുളം സ്‌പെഷല്‍ (ഉച്ചയ്ക്ക് ഒന്നിന്) 

56387 എറണാകുളം കായംകുളം പാസഞ്ചര്‍ കൊല്ലം വരെ 

56388 കായംകുളം എറണാകുളം പാസഞ്ചര്‍ കൊല്ലത്തു നിന്നു പുറപ്പെടും

6304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് 5.45ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com