ദുരിതാശ്വാസക്യാംപില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക്; നാട്ടുകാരുടെ സഹായത്താല്‍ അഞ്ജുവിന് പുതുജീവിതം

ദുരിതാശ്വാസക്യാംപില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക് - നാട്ടുകാരുടെ സഹായത്താല്‍ അഞ്ജുവിന് പുതുജീവിതം
ദുരിതാശ്വാസക്യാംപില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക്; നാട്ടുകാരുടെ സഹായത്താല്‍ അഞ്ജുവിന് പുതുജീവിതം

മലപ്പുറം: പ്രളയദുരന്തത്തിന്റെ കെടുതിയില്‍ അഭയം തേടിയവര്‍ അഞ്ജുവിനെ കൈപ്പിടിച്ച് നടത്തിയ മംഗല്യപന്തലിലേക്ക്. മലപ്പുറം ജില്ലയിലെ ദുരിതാശ്വാസക്യാംപില്‍ നിന്നാണ് നന്മയുടെ പുതുവെളിച്ചം. അഭയാര്‍ത്ഥികള്‍ക്കൊപ്പം സുമനസ്സുകളും ഒത്തുചേര്‍ന്നതോടെ ദുരിതാശ്വാസക്യാംപില്‍ ആഹ്ലാദം തിരയടിച്ചു.

മലപ്പുറം എംഎസ്എല്‍പി സ്‌കൂളില്‍ നിന്ന് ബന്ധുക്കളും ക്യാംപിലുള്ളവരും തൊട്ടടുത്ത ക്ഷേത്രത്തിലെ വിവാഹപന്തലില്‍ എത്തി. വരനും സുഹൃത്തുക്കളുമെത്തിയതോടെ ആര്‍ഭാടരഹിതമായി വിവാഹത്തിന് എല്ലാവരും സാക്ഷികളായി. 

കഴിഞ്ഞ ദിവസങ്ങളിലെ ദുരിതപെയത്തിലാണ് അഞ്ജുവിന്റെ വീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് കുടുംബം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. പ്രളയപെയ്ത്തില്‍ അനശ്ചിതത്വത്തിലായത് അഞ്ജുവിന്റെ വിവാഹമമെന്ന കുടുംബത്തിന്റെ സ്വപ്‌നം കൂടിയായിരുന്നു. തുടര്‍ന്ന് വിവാഹം മാറ്റിവെക്കുന്നതിനെ കുറിച്ചുപോലും ആലോചിച്ചു. ഈ സന്ദര്‍ഭത്തിലാണ് പിന്തുണയുമായി ക്യാംപങ്ങളും നാട്ടുകാരും രംഗത്തെത്തുന്നത്. 

വിവാഹത്തിന് പിന്നാലെ നാട്ടുകാരുടെ കൂട്ടായ്മ വിവാഹത്തിന് സദ്യയൊരുക്കി. ദുരിതത്തിന് നടുവിലും അഞ്ജു പുതുജീവിതത്തിലേക്ക് കൈപിടിച്ച് നടക്കുന്നത് കണ്ട,് സന്തോഷത്തോടെ തങ്ങളുടെ ദുഖങ്ങള്‍ തെല്ലിട മറന്ന്് അവര്‍ ക്യാംപിലേക്ക് മടങ്ങി. മലപ്പുറത്ത് 183 ക്യാംപുകളിലായി 30,000പേരാണ് ഉള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com