ചിത്രം: ആല്‍ബിന്‍ മാത്യു
ചിത്രം: ആല്‍ബിന്‍ മാത്യു

മഴയുടെ ശക്തികുറയുന്നു: ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കേരളത്തില്‍ മഴയുടെ രൂക്ഷത കുറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട,ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമേ ഇന്ന്  ശക്തമായ മഴ ലഭിക്കുകയുള്ളുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം


കൊച്ചി: കേരളത്തില്‍ മഴയുടെ രൂക്ഷത കുറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട,ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമേ ഇന്ന്  ശക്തമായ മഴ ലഭിക്കുകയുള്ളുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഈ മൂന്നു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, തൃശ്ശൂര്‍, കൊല്ലം, ആലുപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. മഴതുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല സാഹചര്യമാണ്. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുയാണ്. ഇവരില്‍ മിക്കവര്‍ക്കും ഇന്നലെ ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു.പാണ്ടനാട്, വെണ്‍മണി മേഖലകളില്‍ 5000 പേര്‍ കുടുങ്ങിയെന്ന് റവന്യൂ വകുപ്പ്. ഇവര്‍ സുരക്ഷിതരെന്നും വകുപ്പ് അറിയിച്ചു. ഇവര്‍ സുരക്ഷിതരാണ്.

കുട്ടനാട്ടില്‍ ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. കുമരകം മുതല്‍ വൈക്കംവരെ പതിനായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി. അപ്പര്‍ കുട്ടനാട്ടിലും പ്രതിസന്ധി രൂക്ഷമാണ്.

നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിന് ഹെലികോപ്റ്റര്‍ പുറപ്പെടും. രണ്ടായിരത്തിലധികം പേരാണ് ഇവിടെ കുടങ്ങിയിരിക്കുന്നത്. 

എറണാകുളത്ത് നോര്‍ത്ത് പറവരൂര്‍ ആയിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുയാണ്. രക്ഷാസേന തങ്ങളെ പരിഗണിക്കുന്നില്ല എന്ന് അവര്‍ പറയുന്നു. കുത്തിയതോട്ടില്‍ പള്ളിമതില്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട ആറുപേരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2402.22ആയി ഉയര്‍ന്നിട്ടുണ്ട്. രടികൂടി ഉയര്‍ന്നാല്‍ പരമാവധി സംഭരണശേഷിയിലെത്തും. സെക്കന്‍ഡില്‍ എട്ടു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്കു ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.20 അടിയായും ഉയര്‍ന്നു. പെരിയാറില്‍ അഞ്ചടിയോളം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറയുന്നതായാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com