വെള്ളമിറങ്ങുന്നു: എറണാകുളം തൃശൂര്‍ റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു

ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം പുരരാരംഭിച്ചു.
വെള്ളമിറങ്ങുന്നു: എറണാകുളം തൃശൂര്‍ റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു

കൊച്ചി: ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം പുരരാരംഭിച്ചു. ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പൂര്‍വ്വസ്ഥിതിയില്‍ ആവുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസുണ്ട്.

അതേസമയം, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു.

നാവികസേനയുടെ രക്ഷാദൗത്യസംഘങ്ങള്‍ രാവിലെ ആറിനു പ്രവര്‍ത്തനം തുടങ്ങി. ഹെലികോപ്റ്ററുകളും ബോട്ടുകളും രംഗത്തുണ്ട്. തിരുവല്ല, ചെങ്ങന്നൂര്‍, അയിരൂര്‍, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്കും ഡൈവിങ് വിദഗ്ധരുടെ സംഘങ്ങള്‍ വില്ലിങ്ഡന്‍ ദ്വീപില്‍നിന്നു പറന്നിട്ടുണ്ട്. ചെങ്ങന്നൂരിലേക്കു പോയിട്ടുള്ളത് 19 ടീമുകളാണ്. തിരുവല്ലയിലേക്ക് പതിനേഴും കൊടുങ്ങല്ലൂരിലേക്ക് ഒന്‍പതും ചാലക്കുടിയിലേക്ക് അഞ്ചും ടീമുകളാണു പോയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com