അച്ഛന്‍ നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

അച്ഛന്‍ നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി
അച്ഛന്‍ നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

കണ്ണൂര്‍:  എന്റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം 50ലക്ഷം രൂപ വിലവരുന്ന സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. ഇത് പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വിഎസ് സ്വാഹയുടെ വാക്കുകള്‍

അണ്ണാന്‍കുഞ്ഞും തന്നാലയത് എന്നല്ലേ. നാടിന്റെ  ഇന്നത്തെ ദയനീയ അവസ്ഥയില്‍ പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററിയിലെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസക്യാംപിലേക്ക് കൊച്ചുസംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുട നാളേക്ക് വേണ്ടി കരുതിവെച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ ഭൂമി സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങിയെന്നും കുട്ടികള്‍ പറയുന്നു.

ഈ പ്രഖ്യാപനം അല്‍ഭുതത്തോടെയാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കേട്ടത്. നാടിനായ് നാടിന്റെ മാറ്റത്തിനായ് ഈ കുട്ടിയെ പോലെ ആയിരം മക്കള്‍ ഉണ്ടായാല്‍ പിന്നെ നമ്മുടെ നാട് പഴയ കേരളമാവും തീര്‍ച്ചയെന്നും ഈ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com