എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്ന ആ മുഖഭാവം അത്രക്ക് ആശ്വാസകരം; പിണറായി വിജയന് സ്‌നേഹാദരങ്ങള്‍

പ്രളയക്കെടുതിയില്‍ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ അതീജീവനത്തിന്റെ നേതൃമുഖമായി നിന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസാ പ്രവാഹം
എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്ന ആ മുഖഭാവം അത്രക്ക് ആശ്വാസകരം; പിണറായി വിജയന് സ്‌നേഹാദരങ്ങള്‍

കൊച്ചി: പ്രളയക്കെടുതിയില്‍ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ അതീജീവനത്തിന്റെ നേതൃമുഖമായി നിന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസാ പ്രവാഹം.'ദുരന്തങ്ങളങ്ങനെയാണ്. മനുഷ്യരുടെ എല്ലാ മുഖം മൂടികളും അതഴിച്ചുകളയും.. ഇതാണ് പിണറായി വിജയന്റെ ശരിയായ മുഖം എന്ന് ഈ ദിവസങ്ങളില്‍ എപ്പൊഴൊക്കെയോ ഉള്ളില്‍ത്തട്ടിത്തന്നെ എനിക്കു തോന്നി. എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്ന ആ മുഖഭാവം അത്രക്ക് ആശ്വാസകരം. ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

'പ്രളയ ദുരന്തത്തോടനുബന്ധിച്ച് കേരളത്തിന്റെ മുഖ്യ മന്ത്രി നടത്തിയ ഓരോ തത്സമയ പ്രക്ഷേപണവും ഒന്നിനൊന്ന് മികച്ചതും സമഗ്രവുമായിരുന്നു. പ്രത്യേകിച്ചും പ്രളയാനന്തര കെടുതികളെ എങ്ങനെയൊക്കെ നേരിടുമെന്നതിനെക്കുറിച്ച് കൂട്ടുത്തരവാദിത്വത്തോടെ ചെയ്യാനുദ്ദേശിയ്ക്കുന്ന പദ്ധതികള്‍.
കേരളം ഒറ്റക്കെട്ടായി നേരിട്ട 'ഈ വിപത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായ ഓരോരുത്തരുടെ പങ്കും എടുത്തു പറഞ്ഞ് മലയാളികളുടെ ഐക്യത്തെയും സംസ്‌കാരത്തെയും ഉയര്‍ത്തിപ്പിടിക്കുകയും ഈ മഹാദുരന്തത്തെ നാം അതിജീവിക്കും എന്ന ഉറപ്പ് നല്കികിക്കൊണ്ട് ആശ്വാസവും പ്രതീക്ഷയും ഉയര്‍ത്തുകയും ചെയ്ത കേരള മുഖ്യമന്ത്രിക്ക്
സ്‌നേഹാദരങ്ങള്‍!' ഇങ്ങനെയായിരുന്നു സാറാ ജോസഫിന്റെ പ്രതികരണം

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ദുരന്തങ്ങളങ്ങനെയാണ്. മനുഷ്യരുടെ എല്ലാ മുഖം മൂടികളും അതഴിച്ചുകളയും.. ഇതാണ് പിണറായി വിജയന്റെ ശരിയായ മുഖം എന്ന് ഈ ദിവസങ്ങളില്‍ എപ്പൊഴൊക്കെയോ ഉള്ളില്‍ത്തട്ടിത്തന്നെ എനിക്കു തോന്നി. എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്ന ആ മുഖഭാവം അത്രക്ക് ആശ്വാസകരം..

ഭയപ്പെട്ടു തളര്‍ന്നു നില്‍ക്കുന്ന ജനതയോട് തളരരുത് നമ്മളൊന്ന് എന്നു കരുത്തു പകരുന്ന ആ അനായാസ ഭാവം , നിയന്ത്രിതമായ വാക്കുകളിലെ കരുതല്‍, മുന്‍പെതിര്‍ത്തവര്‍ പോലും ഇന്ന് പറയുന്നതു കേട്ടു ഈ മുഖ്യമന്ത്രിയെ ഞങ്ങളിഷ്ടപ്പെടുന്നുവെന്ന്..

ഒരു ഗിമ്മിക്‌സും കാണിക്കാതെ അങ്ങേയറ്റം ലളിതവും സത്യസന്ധവുമായി, കൃത്രിമ നാട്യങ്ങളൊന്നുമില്ലാതെ ഒരു മുഖ്യമന്ത്രി മുന്‍പെന്നത്തേക്കാള്‍ പ്രിയങ്കരനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com