കേരളത്തിലേത് ഏറ്റവും വലിയ ദുരന്തം,ലെവല്‍ മൂന്ന് വിഭാഗത്തില്‍; ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ക്ക് അര്‍ഹതയെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ 

കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കേരളത്തിലേത് ഏറ്റവും വലിയ ദുരന്തം,ലെവല്‍ മൂന്ന് വിഭാഗത്തില്‍; ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ക്ക് അര്‍ഹതയെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ 

കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തം എന്നത് ഒരു പദപ്രയോഗം മാത്രമാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമാണ്. ദേശീയ ദുരന്ത നിവാരണ മാര്‍ഗനിര്‍ദേശപ്രകാരം ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ പ്രളയക്കെടുതിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലെവല്‍ മൂന്ന് വിഭാഗത്തിലാണ് കേരളത്തിലെ ദുരന്തം. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ദുരന്തങ്ങളില്‍ ഇരകളാകുന്നവര്‍ക്ക്് ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്രത്തിന്റെ വിശദീകരണം കേട്ട ഹൈക്കോടതി ദുരന്തത്തിന്റെ വ്യാപ്തിയും നഷ്ടവും അറിയിക്കാന്‍ ആവശ്യപ്പെട്ടു. 

അതേസമയം ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വരെ ചെലവഴിക്കാന്‍ നിര്‍ദേശം. എം പിമാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നല്‍കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവും സ്പീക്കര്‍ സുമിത്രാ മഹാജനും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com