ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുന്നു ; ഇന്ന് 28 ട്രെയിനുകള്‍ റദ്ദാക്കി ; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുന്നു ; ഇന്ന് 28 ട്രെയിനുകള്‍ റദ്ദാക്കി ; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

തിരുവനന്തപുരം : പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. 

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍:

22114 കൊച്ചുവേളി - ലോകമാന്യതിലക് എക്‌സ്പ്രസ്

12258 കൊച്ചുവേളി - യശ്വന്ത്പുര്‍  ട്രൈവീക്ക്‌ലി എക്‌സ്പ്രസ്

12217 കൊച്ചുവേളി - ചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്

12678 എറണാകുളം - കെഎസ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്

12617 എറണാകുളം - എച്ച്. നിസാമുദീന്‍ മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസ്

10216 എറണാകുളം - മഡ്ഗാവ് വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

12683 എറണാകുളം - ബനസ്വദി ബൈവീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

16791 പുനലൂര്‍ - പാലക്കാട് പാലരുവി എക്‌സ്പ്രസ്

16792 പാലക്കാട് - പുനലൂര്‍ പാലരുവി എക്‌സ്പ്രസ്

16308 കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്

12081 കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്

12082 തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്

16605 മംഗളൂരു - നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്

56366 പുനലൂര്‍ - കൊല്ലം പാസഞ്ചര്‍

56365 കൊല്ലം - ഇടമണ്‍ പാസഞ്ചര്‍

56377 ആലപ്പുഴ - കായംകുളം പാസഞ്ചര്‍

56362 കോട്ടയം - നിലമ്പൂര്‍ പാസഞ്ചര്‍

56363 നിലമ്പൂര്‍ - കോട്ടയം പാസഞ്ചര്‍

66307 എറണാകുളം - കൊല്ലം മെമു

56371 ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍

56370 എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍

56375 ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍

56376 എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍

56373 ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍

56374 തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍

56043 ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍

56044 തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍

56361 ഷൊര്‍ണൂര്‍ - എറണാകുളം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്.

16606 നാഗര്‍കോവില്‍ - മംഗളൂരു ഏറനാട് എക്‌സ്പ്രസ് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ തിരുവനന്തപുരത്തു നിന്നുമാകും യാത്ര ആരംഭിക്കുക. 13352 ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ് ആലപ്പുഴയ്ക്കും ചെന്നൈയ്ക്കും ഇടയിലും സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും യാത്ര ആരംഭിക്കുകയെന്ന് റെയില്‍വേ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com