തെറ്റുപറ്റിയിട്ടില്ല, രാജിവെയ്ക്കില്ല; ജര്‍മ്മന്‍ സന്ദര്‍ശനത്തില്‍ വിശദീകരണവുമായി വനംമന്ത്രി കെ രാജു 

പ്രളയക്കെടുതിക്കിടെ ജര്‍മ്മനി സന്ദര്‍ശിച്ചതിന്റെ പേരില്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന്  വനംമന്ത്രി കെ രാജു.
തെറ്റുപറ്റിയിട്ടില്ല, രാജിവെയ്ക്കില്ല; ജര്‍മ്മന്‍ സന്ദര്‍ശനത്തില്‍ വിശദീകരണവുമായി വനംമന്ത്രി കെ രാജു 

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ ജര്‍മ്മനി സന്ദര്‍ശിച്ചതിന്റെ പേരില്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന്  വനംമന്ത്രി കെ രാജു. താന്‍ ചെയ്ത കാര്യം തെറ്റാണെന്ന് തോന്നുന്നില്ല. പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നതായും നാട്ടില്‍ തിരിച്ചെത്തിയശേഷം രാജു മാധ്യമങ്ങളോട് പറഞ്ഞു. 

താന്‍ ജര്‍മ്മനിയിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ രൂക്ഷമായിരുന്നില്ല. പിന്നിടാണ് സ്ഥിതി വഷളായത്. മൂന്നുമാസം മുന്‍പ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തിനായി ജര്‍മ്മനിയിലേക്ക് പോയത്. അവരും മലയാളികളാണെന്നും രാജു പറഞ്ഞു. 

പ്രളയബാധയില്‍ കേരളം മുങ്ങുമ്പോള്‍ വനം മന്ത്രി വിദേശ യാത്രയ്ക്ക് പോയത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന്് സിപിഐ പാര്‍ട്ടി ഇടപെട്ട് തിരികെ വിളിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് കോട്ടയത്തിന്റെ ചുമതലയാണ് നല്‍കിയിരുന്നത്. ഇതിന് നില്‍ക്കാതെ ജര്‍മനിക്ക് പോയ മന്ത്രിയുടെ നടപടി വന്‍ വിവാദത്തിന് ഇടയാക്കിയതോടെയാണ് മന്ത്രിയെ തിരികെ വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com