നാവികസേനാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അവര്‍ ടെറസില്‍ ഇങ്ങനെ എഴുതി...

രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള താങ്ക്‌സിന്റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
നാവികസേനാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അവര്‍ ടെറസില്‍ ഇങ്ങനെ എഴുതി...

കൊച്ചി: പ്രളയത്തില്‍പ്പെട്ട് ജീവന്‍ വരെ അപകടത്തിലാകുന്ന സാഹചര്യത്തില്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിയില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ ഒരു നന്ദിപ്രകടനം. ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനും പ്രളയത്തില്‍ പെട്ടവര്‍ നന്ദി അറിയിച്ചത്.

17ാം തിയതി നാവികസേനയിലെ പൈലറ്റ് വിജയ് വര്‍മയും സംഘവും രണ്ടു സ്ത്രീകളെ ഈ വീടിനു മുകളില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള താങ്ക്‌സിന്റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആരുടെ വീടാണെന്നോ എഴുതിയത് ആരാണെന്നോ വ്യക്തമായിട്ടില്ല. എന്നാല്‍ പ്രളയത്തില്‍ കൈത്താങ്ങായ നാവികസേനാംഗങ്ങള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദിയാണ് ഇതിലൂടെ അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com