'പെരിയാർ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്, എന്നിട്ടും കുടിക്കാൻ ഒരു തുള്ളിയില്ല !' 

‘ദുരന്തമെന്ന പ്രതിഭാസം’ എന്ന പേരിൽ ഹിന്ദി എഴുത്തുകാരി നിഷ ഖത്രിയാണ് കവിത എഴുതിയിരിക്കുന്നത്
'പെരിയാർ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്, എന്നിട്ടും കുടിക്കാൻ ഒരു തുള്ളിയില്ല !' 

 മുംബൈ : കേരളത്തെ തകർത്തെറിഞ്ഞ പ്രളയക്കെടുതിയെ കുറിച്ച് ഹിന്ദിയിൽ കവിത. ‘ദുരന്തമെന്ന പ്രതിഭാസം’ എന്ന പേരിൽ ഹിന്ദി എഴുത്തുകാരി നിഷ ഖത്രിയാണ് കവിത എഴുതിയിരിക്കുന്നത്.  മുംബൈയിൽ അധ്യാപികയാണ് ഇവർ. പെരിയാർ നിറഞ്ഞുകവിഞ്ഞെങ്കിലും ജനത്തിന് കുടിക്കാൻ തുള്ളി വെള്ളമില്ലെന്ന് കവിത ആശങ്കപ്പെടുന്നു. പ്രളയദുരന്തത്തെ നേരിടാൻ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജാതി, മത വ്യത്യാസമില്ലാതെ,ദേശ ഭേദമില്ലാതെ‘വസുധൈവ കുടുംബകം’ എന്ന ലക്ഷ്യത്തിലൂന്നി നാം മുന്നേറുകയാണ്..

ഹിന്ദി കവിതയുടെ പരിഭാഷ 

ദുരന്തമെന്ന പ്രതിഭാസം


എന്താണ് ഈ ദേശത്തിൽ സംഭവിക്കുന്നത്?
എന്തൊരു നാശനഷ്ടമാണ് ഇവിടെ?

ജലത്തിൽ മുങ്ങിയിരിക്കുകയാണ് ഗ്രാമവും നഗരവും

എന്താണ് ഈ പ്രകോപനത്തിന് കാരണം?

എന്തൊരു നാശനഷ്ടമാണ് ഇവിടെ?

ദൈവത്തിന്റെ സ്വന്തം നാട്ടിൽ
എന്തൊരു ജലപ്രളയമാണ്?

എല്ലാം ശാന്തമാകുന്നതിനു കാത്തിരിക്കുന്നു

പെരിയാർ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്

എന്നിട്ടും കുടിക്കാൻ ഒരു തുള്ളിയില്ല !

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്
ജാതി, മത വ്യത്യാസമില്ലാതെ

ദേശ ഭേദമില്ലാതെ

‘വസുധൈവ കുടുംബകം’ എന്ന

ലക്ഷ്യത്തിലൂന്നി നാം മുന്നേറുകയാണ്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com