പ്രളയത്തിനും തകര്‍ക്കാനായില്ല കലാഭവന്‍ മണിയുടെ സ്മാരകം; മണി നിര്‍മ്മിച്ച കലാഗൃഹം രക്ഷിച്ചത് 17 ജീവന്‍

പ്രളയപ്പെയ്ത്തില്‍ കലാഭവന്‍ മണിയുടെ വീട് മുങ്ങിയപ്പോഴും വാഹനങ്ങള്‍ ഒലിച്ചുപോയപ്പോഴും കലാഭവന്‍ മണിയുടെ പ്രതിമയ്ക്ക് ഒരു പോറല്‍ പോലും ഏറ്റില്ല 
പ്രളയത്തിനും തകര്‍ക്കാനായില്ല കലാഭവന്‍ മണിയുടെ സ്മാരകം; മണി നിര്‍മ്മിച്ച കലാഗൃഹം രക്ഷിച്ചത് 17 ജീവന്‍

കൊച്ചി: ചാലക്കുടിയിലെ പ്രളയപ്പെയ്ത്തില്‍ കലാഭവന്‍ മണിയുടെ വീട് മുങ്ങിയപ്പോഴും വാഹനങ്ങള്‍ ഒലിച്ചുപോയപ്പോഴും കലാഭവന്‍ മണിയുടെ പ്രതിമയ്ക്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ശില്പത്തിന്റെ അടുത്ത് നിര്‍ത്തിയ നാലു തൂണുകള്‍ തലങ്ങും വിലങ്ങും വീണപ്പോള്‍ ശില്പത്തിന് ഒന്നും സംഭവിച്ചില്ല.മാത്രമല്ല മറ്റുള്ള വണ്ടികള്‍ കണ്‍മുന്നിലൂടെ ഒഴുകുന്നത് കണ്ടിരുന്നു.എന്നാല്‍ ചേട്ടന്റെ വണ്ടിക്ക് ഒരു സ്ഥാനചലനം പോലും ഉണ്ടായില്ലെന്നും രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്യാമ്പിലെത്തിയപ്പോള്‍ എല്ലാവരും പറയാന്‍ ഒരു കാര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ; മണി ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാം കാത്തുരക്ഷിച്ചേനേ എന്ന്.... മണിച്ചേട്ടന്‍ നിര്‍മ്മിച്ച കലാഗൃഹം 17 പേരുടെ ജീവന്‍ രക്ഷിച്ചതായും രാമകൃഷ്ണന്‍ ഫെയസ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം


ഈ ശക്തി തകരില്ല.. ഒരു പാട് നാശനഷ്ട്ടങ്ങള്‍ ചേനത്തുനാട്ടില്‍ ഉണ്ടായപ്പോഴും മണി ചേട്ടന്റെ ശില്പത്തിന് ഒരു പോറല്‍ പോലും വന്നില്ല. ശില്പം മുങ്ങി മുകളിലത്തെ നിലയിലേക്ക് വെള്ളമെത്തിയപ്പോഴും പ്രതിമ തകര്‍ന്നിട്ടുണ്ടാവും എന്ന് വിചാരിച്ചു. പക്ഷെശില്പത്തിന്റെ അടുത്ത് നിര്‍ത്തിയ നാലു തൂണുകള്‍ തലങ്ങും വിലങ്ങും വീണപ്പോള്‍ ശില്പത്തിന് ഒന്നും സംഭവിച്ചില്ല.മാത്രമല്ല മറ്റുള്ള വണ്ടികള്‍ കണ്‍മുന്നിലൂടെ ഒഴുകുന്നത് കണ്ടിരുന്നു.എന്നാല്‍ ചേട്ടന്റെ വണ്ടിക്ക് ഒരു സ്ഥാനചലനം പോലും ഉണ്ടായില്ല. ക്യാമ്പിലെത്തിയപ്പോള്‍ എല്ലാവരും പറയാന്‍ ഒരു കാര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ; മണി ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാം കാത്തുരക്ഷിച്ചേന്നെ എന്ന്.... മണിച്ചേട്ടന്‍ നിര്‍മ്മിച്ച കലാഗൃഹം 17 പേരുടെ ജീവന്‍ രക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com