രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച യുവാവിന്റെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ അലഞ്ഞത് കിലോമീറ്ററുകള്‍

പ്രളയത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി ബന്ധുക്കളും നാട്ടുകാരും നെട്ടോട്ടമോടി.
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച യുവാവിന്റെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ അലഞ്ഞത് കിലോമീറ്ററുകള്‍


കൊച്ചി: പ്രളയത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി ബന്ധുക്കളും നാട്ടുകാരും നെട്ടോട്ടമോടി. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി ലിജോ ജോര്‍ജിന്റെ(20) മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും കിലോമീറ്ററുകളാണലഞ്ഞത്. മൂന്നു ആശുപത്രികളാണ് ഇവര്‍ കയറിയിങ്ങിയത്.  ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകരാമാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. 


പറവൂരില്‍ പുത്തവേലിക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പതിനാറാം തിയതിയാണ് ലിജോയെ കാണാതായത്. കഴിഞ്ഞ ദിവസമാണ് ലിജോയുടെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൂന്ന് ആശുപത്രികളില്‍ കയറിയിറങ്ങി. ഒടുവില്‍ മാള സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി ലഭിച്ചത്. 

ഈ പ്രദേശങ്ങളിലേക്ക് ഇപ്പോലും പൊലീസിനും സൈന്യത്തിനും എത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. നാട്ടുകാര്‍ തന്നെയാണ് കുടുങ്ങിക്കിടങ്ങുന്ന ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും മുന്‍കൈയെടുക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com