രക്ഷാപ്രവര്‍ത്തനത്തെ അവഹേളിച്ചത് ടെറട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥന്‍; ആള്‍മാറാട്ടത്തിനും പൊതുജനശല്യത്തിനും കേസെടുത്തു

സൈനിക വേഷം ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും രക്ഷാപ്രവര്‍ത്തകരേയും അപമാനിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയത് പത്തനംതിട്ട സ്വദേശി ടെറട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെന്ന് പ്രാഥമിക വിവരം
രക്ഷാപ്രവര്‍ത്തനത്തെ അവഹേളിച്ചത് ടെറട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥന്‍; ആള്‍മാറാട്ടത്തിനും പൊതുജനശല്യത്തിനും കേസെടുത്തു

കൊച്ചി: സൈനിക വേഷം ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും രക്ഷാപ്രവര്‍ത്തകരേയും അപമാനിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയത് പത്തനംതിട്ട സ്വദേശി ടെറട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെന്ന് പ്രാഥമിക വിവരം. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

പത്തനംതിട്ട കടമ്മനിട്ട സ്വദേശി കെഎസ് ഉണ്ണിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ കാര്യങ്ങള്‍ക്ക് ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തിയത്. വീഡിയോ വ്യാജമാണോ എന്നറിയാതെ നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ഊ വീഡിയോ വ്യാപക പ്രചാരണം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com